ഈദിന് പള്ളികളും ഈദുഗാഹുകളും വൃത്തിയാക്കാൻ 1020 ശുചീകരണ തൊഴിലാളികൾ ; കുവൈറ്റ് മുനിസിപ്പാലിറ്റി

  • 25/06/2023

കുവൈത്ത് സിറ്റി: അനുഗ്രഹീതമായ ഈദ് അൽ അദ്ഹയുടെ വരവിനോടനുബന്ധിച്ച് മുനിസിപ്പാലിറ്റി ടീമുകളുടെ ഒരുക്കങ്ങൾ തുടരുകയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റി ശാഖകളിലെ പൊതുശുചിത്വ, റോഡ് ഒക്യുപൻസി വിഭാഗങ്ങളുടെ ടീമുകൾ ഈദ് ദിനങ്ങളിൽ പള്ളികളിലെ തിരക്ക് കൂടുന്നതിനാൽ സേവനം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും. മാലിന്യം നിക്ഷേപിക്കാൻ പൊതു സ്ക്വയറുകൾക്കായി കണ്ടെയ്നറുകൾ നൽകുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആറ് ഗവർണറേറ്റുകളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. 1020 ശുചീകരണത്തൊഴിലാളികളെ ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസം എല്ലാ ഈദുഗാഹുകളും പള്ളികളിലും ശുചീകരണത്തിനായി പ്രവർത്തിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News