ജൂലൈ മൂന്നിന് ജെമിനി; രാജ്യത്ത് താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  • 26/06/2023

കുവൈത്ത് സിറ്റി: ജൂലൈ മൂന്നിന് ജെമിനിയുടെ ആദ്യ സീസണ്‍ ആരംഭിക്കുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക്ക് സെന്‍റര്‍ അറിയിച്ചു.  13 ദിവസം നീണ്ടു നില്‍ക്കുന്ന ഈ കാലയളവില്‍ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഏറ്റവും ചൂടേറിയ സമയമാണ് ജെമിനിയുടെ ആദ്യ സീസണ്‍. പ്രത്യേകിച്ച്, പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോർഡ് തലത്തിലേക്ക് എത്തും. ഉയർന്ന താപനിലയ്ക്ക് പുറമേ കടുത്ത വരൾച്ചയ്ക്കും ചൂടുള്ള കാറ്റിനും ഈ സീസണിൽ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News