അവധിക്കാല യാത്രക്കാർക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈറ്റ് ഡിജിസിഎ

  • 26/06/2023

കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹ അവധിയും വേനൽ അവധിക്കാലത്തിന്റെ തുടക്കവുമായതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുത്തനെ കൂടി. രാജ്യത്ത് നിന്ന് ആയിരക്കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. എയർപോർട്ട് ഓപ്പറേറ്റിംഗ് അതോറിറ്റികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും നൂറുകണക്കിന് വിമാനങ്ങളെയും ആയിരക്കണക്കിന് യാത്രക്കാരെയും ഉൾക്കൊള്ളാൻ പൂർണ്ണ ശേഷിയോടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രവർത്തിക്കുന്നത്. 

വിശ്രമമുറികളിലെ തിക്കും തിരക്കും ഒഴിവാക്കാൻ പുറപ്പെടലും വരവും കഴിയുന്നത്ര സുഗമമാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. കൂടുതൽ ലഗേജ് വെയ്റ്റിംഗ് കൗണ്ടറുകൾ തുറന്നും പാസ്‌പോർട്ട് കൗണ്ടറുകളിലെ ജീവനക്കാരുടെ എണ്ണം കൂട്ടിയും ലഗേജ് കൊണ്ടുപോകുന്നതിന് ആവശ്യമായ ഗ്രൗണ്ട് സർവീസ് കമ്പനി തൊഴിലാളികൾ ഉണ്ടെന്ന് ഉറപ്പാക്കിയും പരമാവധി തിരക്ക് ലഘൂകരിക്കാൻ ഡിജിസിഎ നിരവധി നടപടികൾ നടപ്പിലാക്കിയതായി അധികൃതർ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News