ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ; കുവൈത്തിൽ അഞ്ച് കുട്ടികൾ അറസ്റ്റിൽ

  • 26/06/2023

കുവൈത്ത് സിറ്റി: അഹമ്മദി ​ഗവർണറേറ്റിൽ കർശനമായ ട്രാഫിക്ക്, സുരക്ഷാ പരിശോധനകൾ തുടർന്ന് പൊതു സുരക്ഷാ വിഭാ​ഗം. ട്രാഫിക്ക് നിയമം ലംഘിച്ച് ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. കൂടാതെ, ഗതാഗത നിയമം ലംഘിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡിറ്റൻഷൻ ​ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News