താമസയോഗ്യമായ നഗരങ്ങൾ; മിഡിൽഈസ്റ്റിൽ നാലാം സ്ഥാനത്തെത്തി കുവൈത്ത് സിറ്റി

  • 27/06/2023


കുവൈത്ത് സിറ്റി: മിഡ് ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ നാലാം സ്ഥാനത്തെത്തി കുവൈത്ത് സിറ്റി. ഇക്കണോമിസ്റ്റ് ഇൻഫർമേഷൻ യൂണിറ്റ് ആണ് 2023ലെ പട്ടിക പുറത്ത് വിട്ടത്. ദുബൈയും അബുദാബിയും തുടർച്ചയായി അഞ്ചാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ദോഹ, മനാമ, മസ്‌കറ്റ്, റിയാദ്, ഒമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. 

അതേസമയം, ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ ആഗോള പട്ടികയിൽ കനേഡിയൻ, യൂറോപ്യൻ, ഓസ്‌ട്രേലിയൻ നഗരങ്ങൾ ആധിപത്യം പുലർത്തുന്നുണ്ട്. വിയന്ന ആണ് ഒന്നാം സ്ഥാനത്ത്. കോപ്പൻഹേഗൻ, മെൽബൺ, സിഡ്‌നി, വാൻകൂവർ, സൂറിച്ച്, കാൽഗറി, ജനീവ, ടൊറന്റോ, ഒസാക്ക, ഓക്ക്‌ലൻഡ് എന്നിവയാണ് പിന്നാലെയുള്ളത്. ഡമാസ്കസ്, ട്രിപ്പോളി, അൾജിയേഴ്‌സ്, ലാഗോസ്, കറാച്ചി, പോർട്ട് മോർസ്ബി, ധാക്ക, ഹരാരെ, കീവ് എന്നിവയാണ് ഇക്കണോമിസ്റ്റ് ഇൻഫർമേഷൻ യൂണിറ്റ് പട്ടികയിൽ ഏറ്റവും താമസയോ​ഗ്യമല്ലാത്ത ന​ഗരങ്ങൾ.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News