പെരുന്നാള്‍ അവധി ദിനങ്ങള്‍ കുവൈറ്റ് കൊടും ചൂടിലേക്ക്

  • 27/06/2023



കുവൈത്ത് സിറ്റി: അനുഗ്രഹീതമായ ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്ത് പൊതുവേ ചൂടേറിയ കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്. പകൽ സമയത്ത് വളരെ ചൂടും രാത്രിയിൽ ചൂടും ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. നാളെ കാലാവവസ്ഥ വളരെ ചൂടുള്ള നിലയിലായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 നും 42 നും ഇടയിലുള്ള ഇടവേളകളിൽ സജീവമായിരിക്കും. വ്യാഴാഴ്ച പ്രതീക്ഷിക്കുന്ന പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയാണ്. മണിക്കൂറിൽ 10, മുതല്‍ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ പൊടി ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News