വിപണിയിലുള്ള സ്വീഡിഷ് ഉൽപന്നങ്ങൾ പിൻവലിക്കാനൊരുങ്ങി കുവൈറ്റ് കോ ഓപ്പറേറ്റീവ് സ്റ്റോറുകൾ

  • 01/07/2023



കുവൈത്ത് സിറ്റി: വിപണിയിലുള്ള എല്ലാ സ്വീഡിഷ് ഉൽപന്നങ്ങളുടെയും ലിസ്റ്റ് തയറാക്കിയിട്ടുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിയെടുക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയതായും ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് അറിയിച്ചു. ലോകത്തിലെ എല്ലാ മുസ്ലീങ്ങളെയും വേദനിപ്പിച്ച് കൊണ്ട് സ്വീഡനിൽ വിശുദ്ധ ഖു‌‍ർആൻ കത്തിച്ച സംഭവത്തിന്റെ ഭാ​ഗമായാണ് ഈ നടപടി. 23 കമ്പനികളുടെ 259 ഉൽപ്പന്നങ്ങളുടെ ലിസ്റ്റാണ് സൊസൈറ്റി കൈമാറിയിട്ടുള്ളത്. വിശുദ്ധ ഖു‌‍ർആൻ കത്തിച്ച സംഭവത്തെ ഫെഡറേഷൻ അപലപിക്കുകയും ചെയ്തു. ഈ  വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഉറച്ച പിന്തുണയും ഫെഡറേഷൻ പ്രഖ്യാപിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News