ഹജ്ജ് സീസൺ പൂർത്തിയാക്കിയെത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കുവൈത്ത് ഒരുങ്ങി

  • 01/07/2023

കുവൈത്ത് സിറ്റി: ഹജ്ജ് സീസൺ പൂർത്തിയാക്കി പുണ്യഭൂമിയിൽ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തുന്ന ആദ്യ തീർഥാടക സംഘത്തെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള തീർത്ഥാടകരുടെ മടങ്ങിവരവിനായി ഏകദേശം 44 വിമാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു. 

ജൂലൈ ആദ്യ ശനിയാഴ്ച പുലർച്ചെ 4.35 ന് ടെർമിനൽ നാലിൽ കുവൈത്ത് എയർവേയ്‌സ് ഫ്ലൈറ്റിൽ ഷെഡ്യൂൾ ചെയ്‌തത് അനുസരിച്ചാണ് ആദ്യ വിമാനം എത്തുക. ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, എയർലൈൻസ്, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് തീർഥാടകരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഏവിയേഷൻ നടത്തിയിട്ടുള്ളത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News