ഫ്രാൻസിൽ പ്രതിഷേധം; പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത് എംബസി

  • 01/07/2023

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം ഉയരുമ്പോൾ കുവൈത്ത് പൗരന്മാർക്ക് നിർദേശവുമായി എംബസി. രാജ്യതലസ്ഥാനമായ പാരീസിലും മറ്റ് ഫ്രഞ്ച് ന​ഗരങ്ങളിലും പ്രതിഷേധമുണ്ട്. ഫ്രാൻസിലുള്ള പൗരന്മാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രതിഷേധക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി നിർദേശിച്ചു. ഫ്രാൻസിലെ ഔദ്യോഗിക അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും താഴെപ്പറയുന്ന എമർജൻസി നമ്പർ വഴി എംബസിയുമായി ബന്ധപ്പെടണം


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News