പരിസ്ഥിതി നിയമം ലംഘിച്ചാൽ 5000 കുവൈറ്റ് ദിനാർ വരെ പിഴ

  • 01/07/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ബീച്ചുകളിലും ദ്വീപുകളിലും പരിശോധന തുടരുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ ജൂൺ പകുതിയോടെ കുവൈത്തിലെ ബീച്ചുകളിലും ദ്വീപുകളിലും പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചിരുന്നു. ഈ ക്യാമ്പയിൻ തുടരുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സമീറ അൽ കന്ദരി പറഞ്ഞു. പരിസ്ഥിതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

കൂടാതെ, സമുദ്ര - ഭൗമ പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങൾക്ക് പിഴയും ലംഘനങ്ങളും ഉൾപ്പെടെയുള്ള 2014-ലെ 42-ാം നമ്പർ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നത് നിരോധിച്ച ആർട്ടിക്കിൾ 33 ലംഘിച്ചാൽ 500 ദിനാർ ആണ് പിഴ. ആർട്ടിക്കിൾ 100 പ്രകാരം വന്യജീവികളെയും കടൽ വന്യജീവികളെയും വേട്ടയാടുന്നതും കൊല്ലുന്നതും ഉപദ്രവിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും, ലംഘിച്ചാൽ 5000 ദിനാർ പിഴയാണെന്നും അദ്ദേഹം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News