ഈദ് അവധി; കുവൈത്തിൽ വൈദ്യുതി ഉപയോ​ഗത്തിൽ ഗണ്യമായ കുറവ്

  • 02/07/2023

കുവൈത്ത് സിറ്റി: ഈദ് അവധിയും യാത്രാ സീസണും രാജ്യത്തെ വൈദ്യുതി ഉപയോ​ഗത്തിൽ കുറവ് വരുത്തിയതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉയർന്ന താപനില ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വൈദ്യുതി ഉപഭോ​ഗം 15,000 മെഗാവാട്ട് കവിഞ്ഞില്ല. സ്കൂൾ സീസൺ അവസാനിച്ചതിന് ശേഷം യാത്രാ സീസണിന്റെ തുടക്കത്തിൽ ഇലക്ട്രിക്കൽ ലോഡ് കുറയ്ക്കുന്നതിനായി വൈദ്യുതി മന്ത്രാലയം ഒട്ടനവധി പദ്ധതികൾ കൊണ്ട് വന്നിരുന്നു. 

നിലവിലെ വേനൽക്കാലത്ത് ജൂൺ 24 ന് 15,840 മെഗാവാട്ട് എത്തിയതാണ് ഏറ്റവും ഉയർന്ന ലോഡ്. സർക്കാർ ഏജൻസികൾ ഉൾപ്പെടെ പ്രവർത്തിച്ച് തുടങ്ങുന്നതോടെ വൈദ്യുതി ഉപയോ​ഗം വീണ്ടും കുതിച്ചുയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഉത്പാദന പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിനും സ്റ്റേഷൻ മേഖലയിലെ തൊഴിലാളികൾക്കും മന്ത്രാലയത്തിലെ എല്ലാ തൊഴിലാളികൾക്കും ബലി പെരുന്നാൾ ആശംസ അറിയിക്കുന്നതിനായി ഈദിന്റെ രണ്ടാം ദിവസം സുബിയ സ്റ്റേഷനിൽ വൈദ്യുതി മന്ത്രി ഡോ. ജാസിം അൽ ഉസ്താദ് എത്തിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News