കൃത്രിമ വിലക്കയറ്റം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 02/07/2023


കുവൈത്ത് സിറ്റി: കൃത്രിമ വിലക്കയറ്റം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും പങ്ക് സജീവമാക്കാനും ഡെപ്യൂട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. കൃത്രിമ വിലക്കയറ്റത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിയമനിർമ്മാണം വരും കാലയളവിൽ തയ്യാറാക്കുകയും സർക്കാരിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനായി ഈ മേഖലയിലുള്ള പോരായ്മകളും പഴുതുകളും ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന വിഷയം സർക്കാർ കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ട് നിയമനിർമ്മാണം കർശനമായി തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. കൊവിഡ് മ​ഹാമാരി സമയത്ത് ഉണ്ടായ ഭക്ഷ്യവിലയിലെ വർധനവ് പൂർണ്ണമായും തടയാനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രതിനിധി അഹമ്മദ് ലാരി പരാമർശിച്ചു. അത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത് വില വർധനവിനെ പരിമിതപ്പെടുത്തുമെന്നും സൂചിപ്പിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News