കേബിളുകൾ മോഷ്ടിച്ച രണ്ട് പൗരന്മാർ കുവൈത്തിൽ അറസ്റ്റിൽ

  • 02/07/2023

കുവൈത്ത് സിറ്റി: സൽമിയിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച രണ്ട് കുവൈത്തി പൗരന്മാർ അറസ്റ്റിൽ. 63 ഉം 46 ഉം വയസുള്ള രണ്ട് പേരാണ് ജഹ്‌റ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന്റെ പിടിയിലായത്. കേബിളുകൾ നിറച്ച നിലയിൽ രണ്ട് പിക്ക് അപ്പുകളാണ് പിടിച്ചെടുത്ത്. ഒരു ജനപ്രിയ ഹെറിറ്റേജ് സൈറ്റിന്റെ ​ഗേറ്റ് തകർത്തതായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായ അവസ്ഥയിലുള്ള രണ്ട് പേരെ കണ്ടെത്തുകയായിരുന്നു. ബാർ അൽ സൽമിയിൽ നിന്ന് മോഷ്ടിച്ച കേബിളുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലഹരി വസ്തുക്കളുടെ നിറച്ച കുപ്പികളും കണ്ടെടുത്തു. മോഷണത്തിന് ഉപയോ​ഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News