കുവൈത്തിൽ പ്രതിവർഷം 160 പീഡിയാട്രിക് ക്യാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ

  • 02/07/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം 160 പുതിയ പീഡിയാട്രിക് ക്യാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ. നാഷണൽ ക്യാമ്പയിൻ ഫോർ ക്യാൻസർ അവയർനെസ് (കാൻ) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടിക്കാലത്തെ അർബുദങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സാധിച്ചാൽ രോഗശമന നിരക്ക് 80 ശതമാനത്തിൽ അധികമാണ്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്  രക്താർബുദമാണ്. 

ആകെ ബാധിക്കപ്പെടുന്നതിന്റെ 40 ശതമാനവും ഇതാണ്. തുടർന്ന് മസ്തിഷ്ക അർബുദമാണ്. ക്യാൻസറിന് കാരണമാകുന്ന ജീവിതശൈലയിൽ നിന്ന് അകന്നു നിൽക്കാനും ആരോ​ഗ്യകരമായി രീതിയിൽ ജീവിതം ചിട്ടപ്പെടുത്താനും അദ്ദേഹം ജനങ്ങളോട് ആ​ഹ്വാനം ചെയ്തു. കുട്ടികളിൽ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിൽ അമ്മയുടെ പങ്കും ഉത്തരവാദിത്തവും അദ്ദേഹം ഊന്നിപ്പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News