തൊഴിൽ നിയമങ്ങൾ ലംഘിച്ച 922 കുവൈറ്റ് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും

  • 02/07/2023


കുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങൾ ലംഘിച്ച 922 കുവൈറ്റ് പ്രവാസികളെ  നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും, കഴിഞ്ഞ മാസം റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 922 പ്രവാസികൾ അറസ്റ്റിലായതായി കണക്കുകൾ. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി, റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷന്റെ സഹകരണത്തോടെയാണ് നിയമലംഘകരെ പിടികൂടിയത്. 

ഫർവാനിയ, കബ്ദ്, ഉമ്മുൽ ഹൈമാൻ, അൽ ദഹർ, അൽ ഷുവൈഖ്, ജലീബ് ​​അൽ ഷുവൈഖ്, മഹ്ബൂല, ഖൈത്താൻ എന്നീ എട്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. റെസിഡൻസി നിയമലംഘകർ കൂടതലായി പിടിക്കപ്പെടുന്ന ഈ മേഖലകളിൽ മാത്രം 24 പരിശോധന ക്യാമ്പയിനുകളാണ് അധികൃതർ നടത്തിയത്. 

സ്ത്രീകളുടെ മൊബൈൽ ഹോം സലൂണുകൾ, ഹോട്ടലുകൾ, ക്രമരഹിതമായ മാർക്കറ്റുകൾ, പുതിയതും ഉപയോഗിച്ചതുമായ ഉപകരണങ്ങൾ വിൽക്കുന്ന ഇടങ്ങൾ, ഇരുമ്പ് നന്നാക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള കടകൾ, ഷുവൈഖിലെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിങ്ങനെയുള്ള തൊഴിൽ കേന്ദ്രങ്ങളിൽ ഇല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ജൂണിൽ പരിശോധന ക്യാമ്പയിനുകൾ നടത്തിയത്. ​ഗാർഹിക തൊഴിലാളികളായ സ്ത്രീകളെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അഞ്ച് വ്യാജ ഓഫീസുകൾ ക്യാമ്പയിനിൽ കണ്ടെത്തുകയും ചെയ്തു. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയക്കും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News