കള്ളക്കടത്ത് നടത്തിയ ഒരു ബില്യൺ ദിനാർ തിരിച്ചുപിടിക്കാനുള്ള നീക്കവുമായി കുവൈത്ത്

  • 02/07/2023

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആളുകൾ കുവൈത്തിൽ നിന്ന് കടത്തിയ ഒരു ബില്യൺ ദിനാർ കവിഞ്ഞ ഫണ്ട് പിടിച്ചെടുക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂഷൻ. ഇവയിൽ ഭൂരിഭാഗവും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരാണ്. പബ്ലിക് പ്രോസിക്യൂഷൻ സ്വദേശത്തും വിദേശത്തുമുള്ള സ്റ്റേറ്റ് ഫണ്ടുകൾ കണ്ടെത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, വിദേശത്ത് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നീങ്ങാൻ തുടങ്ങിയതായി പുതിയ കേസുകൾ വ്യക്തമാക്കുന്നു. പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പിന്തുടരുന്നതിന് പുറമേ സ്വദേശത്തും വിദേശത്തും തടഞ്ഞുവച്ചിരിക്കുന്ന സ്റ്റേറ്റ് ഫണ്ടുകൾ ട്രാക്ക് ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് ഒന്നിലധികം നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News