കുവൈത്ത് വിമാനത്താവളത്തിലൂടെ ഷാമ്പൂ കുപ്പുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം

  • 02/07/2023

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലൂടെ ഷാമ്പൂ കുപ്പുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം,  അറബ് രാജ്യത്ത് നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ എത്തിയ യാത്രക്കാരനിൽ നിന്ന് ഹാഷിഷ് പിടികൂടി. യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് ഇൻസ്‌പെക്ടർ ബാ​ഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് കണ്ടെത്തിയത്. ഹാഷിഷ് കഷണങ്ങൾ സാധാരണ ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. 28 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തതെന്ന് എയർ കസ്റ്റംസ് വിഭാ​ഗം അറിയിച്ചു. ഹാഷിഷ് കുപ്പികൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. പിടിയിലായ യാത്രക്കാരനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചു. തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News