നിയമലംഘനത്തിന് അറസ്റ്റിലായത് 2,695 പ്രവാസികൾ, ഭൂരിഭാഗവും ഫർവാനിയയിൽ

  • 03/07/2023

കുവൈത്ത് സിറ്റി: വിവിധ ​ഗവർണറേറ്റുകളിൽ അറസ്റ്റിലായ നിയമലംഘകരുടെ കണക്കുകൾ പുറത്ത് വിട്ട് പൊതു സുരക്ഷ വിഭാ​ഗം. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനും 2023 മെയ് 30 നും ഇടയിൽ ക്യാപിറ്റൽ, ഹവല്ലി, അൽ അഹമ്മദി, അൽ ജഹ്‌റ, അൽ ഫർവാനിയ, മുബാറക് അൽ കബീർ എന്നിവിടങ്ങളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകൾക്കായുള്ള 22,212 ചെക്ക്‌പോസ്റ്റുകളിലൂടെയും രഹസ്യ ദൗത്യങ്ങളിലൂടെയും വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 534 കുറ്റവാളികളെ പിടികൂടാനായി. 

റെസിഡൻസി നിയമം ലംഘിച്ചതിന് 2,695 പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്തിട്ടുണ്ട്. നിയമലംഘകരിൽ ഭൂരിഭാഗവും ഫർവാനിയ ഗവർണറേറ്റിൽ വച്ചാണ് പിടിക്കപ്പെട്ടത്, ആകെ 878 പേർ. 580 നിയമലംഘകർ ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബാക്കിയുള്ളവർ മറ്റ് ഗവർണറേറ്റുകളിൽ വച്ചും പിടിക്കപ്പെട്ടു. 

മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട 2506 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. മയക്കുമരുന്ന് കൈവശം വച്ച 2279 കേസുകളും മദ്യ കൈവശം വച്ച 227 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 420 കേസുകളുമായി ഫർവാനിയ ​ഗവർണറേറ്റ് തന്നെയാണ് മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ആദ്യ സ്ഥാനത്തുള്ളത്. 395 കേസുകളുമായി ജഹ്റ ​ഗവർണറേറ്റ് രണ്ടാം സ്ഥാനത്താണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News