സ്വിസ് ആഡംബര വാച്ചുകളുടെ വിൽപ്പന മിഡിൽ ഈസ്റ്റിൽ വൻ കുതിപ്പ്; ലോകത്ത് കുവൈത്തിന് 24-ാം സ്ഥാനം

  • 03/07/2023


കുവൈത്ത് സിറ്റി: ലക്ഷ്വറി വാച്ചുകളുടെ ആഗോള ഡിമാൻഡ് കൊവിഡ് 19 മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. സ്വിസ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്റെയും കോൺഫെഡറേഷൻ ഓഫ് സ്വിസ് വാച്ച് ഇൻഡസ്ട്രിയുടെയും 2022ലെ കണക്കുകൾ പ്രകാരം 2022ൽ സ്വിസ് വാച്ച് വ്യവസായം റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് പ്രധാന വിപണികളായ ചൈനയും ഹോങ്കോങ്ങും എന്നിവിടങ്ങളിലേക്കും മൊത്തത്തിൽ 30 വിപണികളിലേക്കുമുള്ള സ്വിസ് വാച്ച് കയറ്റുമതി പ്രതിവർഷം 11.4 ശതമാനം ഉയർച്ച കൈവരിച്ച് 26.9 ബില്യൺ ഡോളറിലെത്തി.

കോൺഫെഡറേഷൻ ഓഫ് സ്വിസ് വാച്ച് ഇൻഡസ്ട്രിയുടെ കണക്കനുസരിച്ച് മിഡിൽ ഈസ്റ്റ് മേഖല മൊത്തം മൂല്യത്തിന്റെ 2.6 ബില്യൺ ഡോളറാണ് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. യുഎഇയിലേക്കുള്ള സ്വിസ് വാച്ചുകളുടെ വരവ് 2022 ൽ 12.7 ശതമാനം വർധിച്ചു. ഫ്രാൻസിന് ശേഷം 1.2 ബില്യൺ ഡോളറുമായി ലോകത്ത് ഒമ്പതാം സ്ഥാനത്താണ് യുഎഇ ഉള്ളത്. 

374.1 മില്യൺ ഡോളറുമായി സൗദി അറേബ്യ 15-ാം സ്ഥാനത്തും 312.5 മില്യൺ ഡോളറുമായി ഖത്തർ 17-ാം സ്ഥാനത്തും 180.1 മില്യൺ ഡോളറുമായി കുവൈത്ത് 24-ാം സ്ഥാനത്തും 158.7 മില്യൺ ഡോളറുമായി ബഹ്‌റൈൻ 26-ാം സ്ഥാനത്തും എത്തിയതായി വച്ചേറോണിന്റെ റീജിയണൽ ഡയറക്ടർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News