സുരക്ഷാ പദ്ധതികൾ ഊർജിതപ്പെടുത്തി; കുവൈത്തിൽ ​ഗുരുതര കുറ്റകൃത്യങ്ങൾ 20 ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ.

  • 03/07/2023

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ വിന്യാസത്തിനും നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ വിപുലമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ സുരക്ഷാ പദ്ധതികളും ഫീൽഡ്, ഇൻഫർമേഷൻ സെക്യൂരിറ്റി മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വികസനലും നിരവധി കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിന് സഹായകരമായി. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ ശതമാനം കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ. 

ആസൂത്രിത കൊലപാതകം, കവർച്ച, സായുധ കവർച്ച തുടങ്ങിയ ​ഗുരുതര കുറ്റകൃത്യങ്ങളിലാണ് കുറവ് വന്നിട്ടുള്ളത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഫലമാണ് ഈ കുറവ്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം എന്നിവയുടെ വൻതോതിലുള്ള പിടിച്ചെടുക്കലും മയക്കുമരുന്ന് വ്യാപാരികൾ, കള്ളക്കടത്തുക്കാർ, പ്രമോട്ടർമാർ എന്നിവരെ തടയുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ കുറയുന്നതിന് പ്രധാന കാരണങ്ങളാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News