ഹവല്ലി ടുണിസ് സ്ട്രീറ്റ് ഒരുമാസത്തേക്ക് ഭാഗികമായി അടക്കും

  • 03/07/2023

കുവൈറ്റ് സിറ്റി : റോഡ് പണികൾക്കായി ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റ് ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഫോർത്ത് റിംഗ് റോഡിന്റെ പ്രവേശന കവാടം മുതൽ ബെയ്‌റൂട്ട് സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വരെയുള്ള ഭാഗം റോഡ് അറ്റകുറ്റപ്പണികൾക്കായി ജൂലൈ 3 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് ജനറൽ വിഭാഗം വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News