കാലാവസ്ഥാ വ്യതിയാനം; ആറ് മാസത്തിനിടെ അലർജി ചികിസ്തക്കായി എത്തിയത് 26,529 പേർ

  • 03/07/2023


കുവൈത്ത് സിറ്റി: പൊതു ജനങ്ങൾക്ക് മികച്ച സേവനം നൽകി അൽ റഷീദ് സെന്റർ ഫോർ അലർജി ആൻഡ് റെസ്പിറേറ്ററി ഡിസീസ്. 2023ന്റെ ആരംഭം മുതൽ മെയ് 31 വരെയുള്ള കാലയളവിൽ 26,529 പേരാണ് കേന്ദ്രത്തിലെ വിവിധ വിഭാ​ഗങ്ങളുടെ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് അൽ സബാ മെഡിക്കൽ ഡിസ്ട്രിക്റ്റിലെ അബ്ദുൽ അസീസ് അൽ റഷീദ് സെന്റർ ഫോർ അലർജി ആൻഡ് റെസ്പിറേറ്ററി ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മുഹമ്മദ് അൽ സുബൈ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുഴുവൻ 65,910 പേരാണ് കേന്ദ്രത്തിന്റെ സേവനം ഉപയോ​ഗപ്പെടുത്തിയത്. 

കാലാവസ്ഥയുമായും മണൽക്കാറ്റ് പോലുള്ള പ്രതിസന്ധിയും കാരണമാണ് ചില സമയങ്ങളിൽ കേന്ദ്രത്തിലേക്ക് വരന്നുവരുടെ എണ്ണം വർധിക്കുന്നത്. ഇത്തരം കാലാവസ്ഥ മാറ്റങ്ങൾ അലർജി രോഗികളെ പ്രതികൂലമായി ബാധിക്കും. അലർജി രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിരോധം ശക്തിപ്പെടുത്തുന്നത് അലർജി പ്രശ്നങ്ങൾ ബാധിച്ചതിന്റെ ഫലമായി ഉണ്ടാകാനിടയുള്ള ദീർഘകാല കഷ്ടപ്പാടുകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അൽ സുബൈ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News