ഗ്യാസ്, കെമിക്കൽ, ന്യൂക്ലിയർ ചോർച്ച എട്ട് കിലോമീറ്റർ ദൂരത്തിൽ നിന്ന് കണ്ടെത്താനുള്ള സംവിധാനവുമായി കുവൈറ്റ് ഫയർഫോഴ്‌സ്

  • 04/07/2023

കുവൈത്ത് സിറ്റി: തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും മറ്റും സഹായിക്കുന്ന എല്ലാ നൂതന ശേഷിയുള്ള ഉപകരണങ്ങളുടെയും ശേഷി കുവൈത്തിനുണ്ടെന്ന് ജനറൽ ഫയർഫോഴ്‌സുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സബാഹ് അൽ സേലം യൂണിവേഴ്‌സിറ്റി സിറ്റിയിലെ ഷദാദിയ സെന്റർ ഫോർ ഹസാർഡസ് മെറ്റീരിയൽസ് മേധാവി കേണൽ അലി അൽ മർസൂഖി. എട്ട് കിലോമീറ്റർ ദൂരത്തിൽ നിന്ന് വാതകം, റേഡിയോളജിക്കൽ, കെമിക്കൽ, ആണവ അപകടകരമായ വസ്തുക്കളുടെ ചോർച്ച കണ്ടെത്താൻ സാധിക്കുന്ന ഉപകരണം കേന്ദ്രത്തിലുണ്ട്. ഈ അപകടസാധ്യതയുള്ള വസ്തുക്കളെ നേരിടാൻ പരിശീലനം വിദ​​ഗ്ധരായ ഉദ്യോഗസ്ഥരുണ്ടെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ സുസജ്ജമാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News