കഴിഞ്ഞ വർഷം കുവൈത്തിൽ 10,687 വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കുകൾ

  • 04/07/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 10,687 വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കുകൾ. കുവൈത്തികളായ പുരുഷനും സ്ത്രീയും തമ്മിലുള്ള 9138 വിവാഹങ്ങളാണ് നടന്നത്. 585 കുവൈത്തികൾ സൗദി സ്ത്രീകളെയും 20 കുവൈത്തികൾ ബഹ്‌റൈൻ സ്ത്രീകളെയും നാല് കുവൈത്തികൾ ഖത്തറി സ്ത്രീകളെയും വിവാഹം ചെയ്തു. 126 കുവൈത്തികൾ ഇറാഖിൽ നിന്നുള്ള സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ജോർദാൻ, ഈജിപ്ത്, സിറിയ, ലെബനനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും കുവൈത്തികളും വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞു.

204ബിദുനി  സ്ത്രീകളെയും കുവൈത്തികൾ വിവാഹം ചെയ്തിട്ടുണ്ട്. അതേസമയം, കുവൈത്തി സ്ത്രീകളുടെ കണക്കുകളിൽ സൗദികളെ വിവാഹം ചെയ്തവരാണ് ഏറ്റവും കൂടുതൽ ഉള്ളത്, 260 എണ്ണം. ബഹറൈൻ 12, ഖത്തർ 21, ഇറാഖ് 61, ഈജിപ്ത് 23, സിറിയ 18 തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട കണക്കുകൾ. കുവൈത്ത് പൗരന്മാരുമായുള്ള കുവൈത്തി സ്ത്രീകളുടെ ഉൾപ്പെടെ ആകെ 9,713 വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News