ബാച്ചില‍ർമാരുടെ താമസം; വൈദ്യുതി വിച്ഛേദിക്കാൻ കർശന പരിശോധന, 5000 ദിനാർ വരെ പിഴ ഈടാക്കും

  • 04/07/2023

കുവൈത്ത് സിറ്റി: സ്വകാര്യ ഭവന മേഖലകളിലെ ബാച്ചിലർമാർ താമസിക്കുന്ന ഇടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുന്നതിനുള്ള ക്യാമ്പയിൻ പുനരാരംഭിക്കുന്നു. രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും ശക്തമായ പരിശോധനകൾ നടത്താൻ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ ഒരുങ്ങുകയാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം ഡെപ്യൂട്ടി മേധാവിയും സിംഗിൾസ് കമ്മിറ്റി അംഗവുമായ അഹമ്മദ് അൽ ഷമ്മാരി വ്യക്തമാക്കി.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോ​ഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിശോധനകൾ വ്യാപിപ്പിക്കുക. 2019-ൽ രൂപീകരിച്ച കമ്മിറ്റിയിലെ ഒരു പ്രധാന അംഗം വൈദ്യുതി മന്ത്രാലയമാണ്. കഴിഞ്ഞ വർഷങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും വലിയ വിജയമായിരുന്നു. കഴിഞ്ഞ ജൂണിൽ കണ്ടെത്തിയ മുഴുവൻ നിയമലംഘനങ്ങളുടെയും പിടിച്ചെടുക്കലിന്റെയും കേസുകളുടെ എണ്ണം 90 കവിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയ മാസം കൂടിയാണിത്. സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ യുവാക്കൾക്ക് താമസാനുമതി കൊടുക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമകളെ നാടുകടത്തുന്നതോടൊപ്പം 5000 ദിനാർ പിഴയും ഈടാക്കും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News