ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി കുവൈത്ത്

  • 04/07/2023

കുവൈത്ത് സിറ്റി: ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന 20 രാജ്യങ്ങളിൽ ഒന്നാണ് കുവൈത്തെന്ന് റിപ്പോര്‍ട്ട്. ഇൻസൈഡർ മങ്കി എന്ന വെബ്സൈറ്റ് ആണ് പട്ടിക പുറത്ത് വിട്ടത്. സ്വർണ്ണം സമ്പാദിക്കുന്നതിൽ കുവൈത്ത് ലോകത്ത് 19-ാം സ്ഥാനത്തും അറബ് രാജ്യങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈത്തിന്‍റെ വാർഷിക സ്വർണ ഉപഭോഗം 16.16 മെട്രിക് ടൺ ആണ്. 

രാജ്യത്തെ സ്വർണത്തിന്റെ പ്രതിശീർഷ ഉപഭോഗം 3.8 ഗ്രാം ആണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. വേൾഡ് ഗോൾഡ് കൗൺസിലിനെ ഉദ്ധരിച്ച് സൈറ്റ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി കുവൈത്തികള്‍ സ്വർണം വാങ്ങുന്നതില്‍ വലിയ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.  2022ല്‍ കുവൈത്തിലെ ശരാശരി സ്വർണ്ണ ഉപഭോഗം 18.9 മെട്രിക് ടണ്ണിലെത്തി. 2021ല്‍ ഇത്  16.6 മെട്രിക് ടണ്‍ ആയിരുന്നു. 2020ൽ 13 മെട്രിക് ടൺ ആയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News