ആരോഗ്യ മന്ത്രാലയത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 66,202 ആയി

  • 04/07/2023

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 66,202 ആണെന്ന് ഏറ്റവും പുതിയ കണക്കുകള്‍. അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിംഗ് സ്റ്റാഫ് എന്നിവരെല്ലാം ചേര്‍ന്ന കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ സംവിധാനങ്ങളിൽ ആകെ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർമാരുടെ എണ്ണം 12,020 ആണ്. ആശുപത്രികളും വിവിധ ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ മന്ത്രാലയത്തിന്റെ എല്ലാ സംവിധാനങ്ങളിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം 10,326 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

22,586 നഴ്‌സുമാരും 12,415 മെഡിക്കല്‍ ടെക്നീഷ്യന്മാരും ആരോഗ്യ മന്ത്രാലയത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്തി അഡ്മിനിസ്ട്രേറ്റർമാരുടെ ശതമാനം മന്ത്രാലയത്തിലെ മൊത്തം തൊഴിലാളികളുടെ 38 ആണ്. അതേസമയം കുവൈത്തി ടെക്നീഷ്യൻമാരുടെ ശതമാനം 32 ശതമാനവും കുവൈത്തി ഡോക്ടർമാരുടെ ശതമാനം 15 ശതമാനവും ദന്തഡോക്ടർമാർ ആറ് ശതമാനവും നഴ്സുമാര്‍ നാല് ശതമാനവും ഫാർമസിസ്റ്റുകൾ മൂന്ന് ശതമാനവുമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News