ഗസാലിറോഡിൽ ട്രക്കിന് തീപിടിച്ച സംഭവം; സുപ്രധാന ചർച്ച

  • 05/07/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച ഗസാലി റോഡിൽ ട്രക്കിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതിന് കാരണമായ ഘടകങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയവും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. തീപിടിക്കുന്ന വസ്തുക്കളാണ് ട്രക്കിൽ ഉണ്ടായിരുന്നത് . ഡീസൽ കടത്തായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും ഫയർഫോഴ്‌സ് മേധാവി ഖാലിദ് അൽ മിക്രാദും പങ്കെടുത്തത്.

ഇത്തരം അപകടങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അതോറിറ്റികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ചാണ് യോ​ഗത്തിൽ പ്രധാന ചർച്ചയുണ്ടായത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുമായുള്ള ട്രക്കുകളുടെ യാത്ര നിയന്ത്രിക്കുന്നതിനുള്ള വഴികളും പരിശോധിച്ചു. കൂടാതെ, ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രക്കുകൾ റോഡിൽ ഇറങ്ങുന്നതിന് പ്രത്യേക സമയവും നിശ്ചയിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News