നാടുകടത്തപ്പെട്ടവരുടെ വിവരങ്ങളും, ട്രാഫിക് നിയമലംഘനങ്ങളും കൈമാറാനൊരുങ്ങി കുവൈറ്റ്

  • 05/07/2023

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ടവരുടെ വിരലടയാളം കൈമാറൽ, കുവൈത്തും യുഎഇയും തമ്മിലുള്ള നെറ്റ്‌വർക്കിംഗ് സംവിധാനം വികസിപ്പിക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് യോഗം ചേർന്നു. ഈ വിഷയത്തിൽ ഈ മൂന്നാം തവണയാണ് യോഗം നടക്കുന്നത്. ഹ്യൂമൻ റിസോഴ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകൾ, ട്രാഫിക് സെക്ടർ, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, മിനിസ്റ്റീരിയൽ കൗൺസിലുകളുടെയും കമ്മിറ്റികളുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുത്തു. 

തമ്മിലുള്ള ഡാറ്റ കൈമാറ്റം ലക്ഷ്യമിട്ട് ഉഭയകക്ഷി ഇലക്ട്രോണിക് ലിങ്ക് സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ആഭ്യന്തര മന്ത്രിമാരുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഗതാഗതവും സുരക്ഷാ സംവിധാനവും ബന്ധിപ്പിക്കുന്നതിനായി എല്ലാ ട്രാഫിക്, സുരക്ഷാ സേവനങ്ങളെയും ബന്ധിപ്പിക്കുന്നത് പൂർത്തീകരിക്കാൻ യോഗം ലക്ഷ്യമിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News