ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ്; കുവൈത്തിൽ യുവാവിന് വധശിക്ഷ

  • 05/07/2023



കുവൈത്ത് സിറ്റി: ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുവൈത്തി പൗരന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. പ്രതി കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ഭാര്യ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു താമസം. 

ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന്‍റെ വൈരാഗ്യത്തിൽ പ്രതി തന്‍റെ ഭാര്യാമാതാവിനെ കലാഷ്‌നിക്കോവ് റൈഫിൾ ഉപയോഗിച്ച് വെടിവച്ചു കൊല്ലുകയും വഫ്ര റോഡിലൂടെ ഭാര്യ  വാഹനമോടിക്കുമ്പോൾ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും അൽ വഫ്ര മേഖലയിൽ നിന്ന് പ്രതിയുടെ വാഹനവും കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തുകയും ചെയ്തു. അൽ വഫ്രയിലെ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ ആയുധം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News