ഡ്രെയിനേജ് കവറുകള്‍ മോഷണം പോയി; അൽ ഖൈറാൻ പാലത്തിൽ ക്യാമറകള്‍ വയ്ക്കാനൊരുങ്ങുന്നു

  • 06/07/2023

കുവൈത്ത് സിറ്റി: അൽ ഖൈറാൻ പാലത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജിന്‍റെ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച കവറുകള്‍ മോഷണം പോയ സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. 

മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോഷ്ടാക്കളെ നിയമത്തിന് കൊണ്ടുവരണമെന്നും അതോറിറ്റി. ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം മോഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ മന്ത്രാലയം മുമ്പ് ചില പരിഹാര മാര്‍ഗങ്ങള്‍ കൊണ്ട് വന്നിരുന്നു. ഇതിൽ പുതിയ കരാറുകളിലെ അധിക വ്യവസ്ഥകൾ ഉൾപ്പെട്ടിരുന്നു. ഇതുപ്രകാരം ഈ കവറുകള്‍ക്ക് ലോക്കുകൾ സ്ഥാപിക്കാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. എന്നാല്‍, മോഷണം ആവര്‍ത്തിച്ചതോടെയാണ് ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News