കുന ഡയറക്ടർ ജനറൽ ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി

  • 06/07/2023

കുവൈത്ത് സിറ്റി: കുവൈത്ത് ന്യൂസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ സലേം രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി ബുധനാഴ്ച ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള മാധ്യമ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നത്. സംയുക്ത ആശങ്കയുള്ള വിവിധ മാധ്യമ വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. സഹോദര - സൗഹൃദ രാജ്യങ്ങളുമായി മാധ്യമ സഹകരണം വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപ്പര്യം അൽ സലേം വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കുവൈത്ത് മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. കുന വിശ്വാസ്യതയോടും വസ്തുനിഷ്ഠതയോടും കൂടി തുടരുന്ന മാധ്യമ പ്രവർത്തനത്തെ ആദർശ് സ്വൈക പ്രശംസിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News