അഹമ്മദിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 103 കാറുകളും ബോട്ടുകളും നീക്കം ചെയ്തു

  • 06/07/2023

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഫീൽഡ് ട്രിപ്പുകൾ കർശനമാക്കിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. പരിശോധനയിൽ 165 പൊതു ശുചിത്വ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 103 കാറുകളും ബോട്ടുകളും, സ്ക്രാപ്പ് കണ്ടെയ്നറുകൾ തുടങ്ങിയവ നീക്കം ചെയ്തു. കൂടാതെ, അനുവദനീയമായ കാലാവധി അവസാനിച്ചതിന് ശേഷം നീക്കം ചെയ്യാത്ത കാറുകളിലും ബോട്ടു കളിലുമായി 189 മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാ​ഗമായാണ് കർശന പരിശോധനകൾ തുടരുന്നതെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News