ട്രാഫിക് പിഴയടക്കാതെ കുവൈറ്റ് ഇതര വാഹനങ്ങളെ അതിർത്തി കടക്കാനനുവദിക്കില്ല

  • 06/07/2023



കുവൈറ്റ് സിറ്റി : കുവൈറ്റ് ഇതര വാഹനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗതാഗത ലംഘനങ്ങൾ ഉടൻ ശേഖരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു, 2023 ജൂലൈ 6  വ്യാഴാഴ്ച മുതൽ, ലംഘനം നടത്തുന്ന ഒരു വാഹനത്തിനും പുറത്തുകടക്കാൻ ഇനി മുതൽ അനുവദിക്കില്ല. വിവിധ ബോർഡർ ക്രോസിംഗുകളിൽ സ്ഥാപിച്ച കളക്ഷൻ പോയിന്റുകൾ വഴി നിയമലംഘനങ്ങളുടെ തുക  അടച്ച ശേഷം മാത്രമേ പുറത്തേക്ക് പോകാൻ അനുവദിക്കൂ. കുവൈറ്റ് വിടുന്നതിന് മുമ്പ് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാനും കുവൈറ്റ് ഇതര വാഹനങ്ങൾക്ക് ട്രാഫിക് പിഴ അടക്കാനുമുള്ള ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News