കുവൈത്തിൽ ചൂട് കനക്കുന്നു; അംഘര മേഖലയിലെ ഗോഡൗണിൽ തീപിടിത്തം

  • 07/07/2023

കുവൈത്ത് സിറ്റി: അംഘര മേഖലയിലെ ഗോഡൗണിൽ തീപിടിത്തം. അംഘര മേഖലയിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നാല് കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേന സംഘങ്ങളെ ഉടൻ പ്രദേശത്തേക്ക് നിയോ​ഗിച്ചു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങിയപ്പോൾ മരം, സ്പോഞ്ച് എന്നിവ സൂക്ഷിച്ച വെയർഹൗസിലാണ് തീപിടിച്ചതെന്ന് വ്യക്തമായി. 

അപകടങ്ങളൊന്നും കൂടാതെ ഫയർഫോഴ്സ് തീ അണച്ചതായി പബ്ലിക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. ഫാക്ടറികൾ, വെയർഹൗസുകൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ഉറപ്പായും നടപ്പിലാക്കണമെന്നും  ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം ഉടമകളോട് ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News