മണിപ്പൂരിൽ വ്യാപക പരിശോധന; നിരവധി ആയുധങ്ങൾ പിടികൂടി

  • 12/08/2023

മണിപ്പൂരിൽ പൊലീസിന്റെ വ്യാപക പരിശോധനയിൽ നിരവധി ആയുധങ്ങൾ പിടികൂടി. 14 തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇംഫാൽ, തൗബാൽ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

അതേസമയം മണിപ്പൂരിൽ സ്ത്രീകൾക്ക് ക്രൂരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തടയാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. മെയ് 4 മുതൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാൻ വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് കോടതി ആവശ്യപ്പെട്ടു.

സ്ത്രീകളെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും വിധേയരാക്കുന്നത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ മൂല്യങ്ങളായ അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Related News