ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചു; മുഖ്യമന്ത്രി ഷിന്‍ഡെ മറുപടി പറയണമെന്ന് എന്‍സിപി

  • 13/08/2023

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. ദിവസങ്ങള്‍ക്കിടെ 17 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കൂട്ടമരണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

വീഴ്ച സംഭവിച്ചിട്ടുണ്ടങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കര്‍ ഉറപ്പ് പറഞ്ഞു. താന്നെയിലെ കാല്‍വയിലുള്ള ഛത്രപതി ശിവജി മഹാരാജ് അശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചത്. ആറ് രോഗികള്‍ മരിച്ചത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ 24 മണിക്കുറിനുള്ളിലായിരുന്നു.

ആശുപത്രി അധികൃതരുടെ അനസ്ഥ മൂലമാണ് കൂട്ടമരണമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അരോപിച്ചു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഈ ആശുപത്രി താനെ പ്രദേശത്തുള്ള എറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലോന്നാണ്. അതുകൊണ്ട് തന്നെ ഈ ആശുപത്രിയിലേക്ക് സമീപ ജില്ലകളിലെ രോഗികള്‍ പോലും വരാറുണ്ട്. രോഗികളെ ഐ സി യു വില്‍ പ്രവേശിപ്പിക്കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല എന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Related News