ന്യൂഡല്‍ഹി: 2020 മേയ് മാസത്തില്‍ ഗാല്‍വൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യ നടത്തിയ സേനാവിന്യാസത്തിൻറെ വിവരങ്ങള്‍ പുറത്ത്. സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 68000-ത്തോളം സൈനികരെയും മറ്റ് ആയുധ സാമഗ്രികളും വ്യോമസേനയുടെ സഹായത്തോടെ കിഴക്കൻ ലഡാക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതിരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.
68,000 സൈനികര്‍, 90-ലധികം ടാങ്കുകള്‍, ഏകദേശം 330 ബിഎംപി ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, പീരങ്കികള്‍ എന്നിവയടങ്ങിയ കരസേനയുടെ ഒന്നിലധികം ഡിവിഷനുകളെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തല്‍. നിയന്ത്രണ രേഖയിലെ ജനവാസയോഗ്യമല്ലാത്ത വിവിധ പ്രദേശങ്ങളില്‍ വേഗത്തില്‍ സേനയെ വിന്യസിക്കുന്നതിനായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയര്‍ലിഫ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടിയായിരുന്നു എയര്‍ലിഫ്റ്റ് എന്നാണ് സൂചനകള്‍.
ചൈനയില്‍ നിന്നുമുണ്ടായേക്കാവുന്ന നീക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി യുദ്ധവിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. പട്രോളിങ്ങിനായി റഫാല്‍, മിഗ് -29 എന്നീ വിമാനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ, സുഖോയ് സു-30 എംകെഐ, ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ചൈനീസ് സൈനികരുടെ സ്ഥാനവും നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി പ്രദേശത്തുണ്ടായിരുന്നു. ഇവയുടെ നിരീക്ഷണ പരിധി ഏകദേശം 50 കിലോമീറ്ററുകളോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?