നഴ്‌സിനെ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലന്‍സില്‍

  • 13/08/2023

പട്ന: സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്ബാരൻ ജില്ലയിലാണ് സംഭവം. ഈസ്റ്റ് ചമ്ബാരൻ മോത്തിഹാരിയിലെ ജാനകി സേവാസദൻ നഴ്സിങ് ഹോമില്‍ നഴ്സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാണാതായ യുവതിയുടെ മൃതദേഹം ആംബുലൻസില്‍നിന്നാണ് കണ്ടെത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


സംഭവത്തില്‍ ഡോ. ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ കമ്ബൗണ്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നഴ്സിങ് ഹോം പോലീസ് സീല്‍ചെയ്തു. 

നാലുവയസ്സുള്ള കുട്ടിയുടെ അമ്മയും വിധവയുമായ 30-കാരിയാണ് കൊല്ലപ്പെട്ടത്. മൻതോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്സിങ് ഹോം നടത്തിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇരുവരും നിര്‍ബന്ധിച്ചത് പ്രകാരമാണ് ആശുപത്രിയില്‍ ജോലിക്ക് വിട്ടതെന്നായിരുന്നു യുവതിയുടെ അമ്മയുടെ പ്രതികരണം. 

''ഭര്‍ത്താവിന്റെ മരണശേഷം മകള്‍ എന്റെ കൂടെയായിരുന്നു താമസം. ഞങ്ങളുടെ അവസ്ഥകണ്ടാണ് മൻതോഷ് കുമാറും ജയപ്രകാശ് ദാസും മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. അതുകൊണ്ട് അവള്‍ക്ക് സമ്ബാദിക്കാമെന്നും പുതിയ അറിവുകള്‍ പഠിക്കാമെന്നും കരുതി. ഒരുജോലി നോക്കിയിരുന്ന സമയമായതിനാല്‍ മകളും ആശുപത്രിയിലെ ജോലിക്ക് സമ്മതിച്ചു. ഒരിക്കല്‍ വീട്ടില്‍വന്നശേഷം മകള്‍ തിരികെ ആശുപത്രിയിലേക്ക് പോകാൻ കൂട്ടാക്കിയില്ല. ഡോക്ടറുടെയും മറ്റുള്ളവരുടെയും പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും ആശുപത്രിയില്‍വെച്ച്‌ ഉപദ്രവം നേരിട്ടെന്നുമാണ് മകള്‍ പറഞ്ഞത്.

Related News