കുതിപ്പ് തുടർന്ന് ചാന്ദ്രയാൻ; നാലാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന്

  • 13/08/2023

ചന്ദ്രയാൻ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവിൽ ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ നിന്ന് പരമാവധി 1437 കിലോമീറ്റർ മാത്രം അകലെയുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വയ്ക്കുക ആണ്.

ഇന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റർ പരിധിക്കുള്ളിൽ പ്രവേശിക്കും. അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ മറ്റന്നാൾ ആണ് നടക്കുക അതോടെ ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തും.

വ്യാഴാഴ്ചയാണ് നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നടക്കുക. പ്രൊപൽഷൻ മൊഡ്യൂളിൽ നിന്നും വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് പിന്നീട് അടുക്കും. പിന്നീട് വേഗം കുറച്ചുള്ള ആറ് ദിവസത്തെ യാത്രക്കൊടുവിൽ ഓഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

Related News