പരീശിലനത്തിനിടെ പരിക്കെറ്റന്ന് വിനേഷ് ഫോഗട്ട്, ശസ്ത്രക്രിയ വേണം; ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

  • 15/08/2023

ദില്ലി: പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി. ഏഷ്യൻ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ടിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. വിനേഷ് ഫോഗട്ടിനെ മറ്റന്നാള്‍ മുംബൈയില്‍ ശസ്ത്രക്രിയ്ക്ക് വിധേയയാക്കും. തനിക്ക് പകരം മറ്റൊരാളെ അയക്കണമെന്ന് വിനേഷ് അവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ട്രയല്‍സ് ഒഴിവാക്കി വിനേഷിനെ നേരിട്ട് ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.


വിനേഷിന് പകരം അന്തിം പംഘല്‍ ഇന്ത്യൻ ടീമിലെത്തും. ലോക ജൂനിയര്‍ ചാമ്ബ്യൻ കൂടിയാണ് പംഘല്‍. അന്തിം പംഘലാണ് വിനേഷിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പക്ഷേ ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി അത് തള്ളുകയായിരുന്നു.

എന്നാല്‍, ആരാധകര്‍ ധാരാളം സംശയങ്ങള്‍ വിനേഷിന്‍റെ പിൻമാറ്റത്തെക്കുറിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. പരിക്കേറ്റത് കൊണ്ട് തന്നെയാണോ വിനേഷ് ഫോഗട്ട് പിൻമാറിയതെന്ന സംശയമാണ് പലരും പങ്കുവെയ്ക്കുന്നത്. ബജ്റംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനുമാണ് യോഗ്യത മത്സരങ്ങള്‍ ഒഴിവാക്കികൊണ്ട് തന്നെ നേരിട്ട് ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാനുള്ള അനുമതി ദേശീയ ഗുസ്തി ഫെഡറേഷൻറെ അഡ്ഹോക്ക് കമ്മിറ്റി നല്‍കിയത്.

Related News