ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ലോകനേതാക്കള്‍, നന്ദിയറിയിച്ച്‌ മോദി

  • 15/08/2023

ദില്ലി: രാജ്യം 77-ാം സ്വാതന്ത്ര്യദിനമാഘോഷിക്കെ ആശംസകളുമായി ലോകനേതാക്കള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറാൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇരു രാജ്യങ്ങളും സഹകരിച്ച്‌ സുന്ദരമായ ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്ന് ആശംസാ സന്ദേശത്തില്‍ അറിയിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഊഷ്മളമായ ആശംസകള്‍. ഇന്ത്യൻ ജനതയോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുകയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച്‌ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ മുഖ്യാതിഥിയായി ബാസ്റ്റില്‍ ഡേ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കിട്ടു.


ആശ്രയിക്കാൻ കഴിയുന്ന ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് മാക്രോണ്‍ പറഞ്ഞു. നേപ്പാളിലെയും ഭൂട്ടാനിലെയും നേതാക്കളും ഇന്ത്യക്ക് ആശംസകള്‍ അറിയിച്ചു. ഈ സുപ്രധാന ദിനത്തില്‍ ഇന്ത്യൻ ജനതയ്ക്ക് ഊഷ്മളമായ ആശംസകള്‍ നേരുന്നു. സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിയും നേരുന്നുവെന്നും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗും ട്വീറ്റ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റും ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു. 77-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ലോകനേതാക്കള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

Related News