കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി; 9 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

  • 17/08/2023

തിരുച്ചിറപ്പള്ളിയില്‍ ബലൂണ്‍ വിഴുങ്ങി 9 മാസം പ്രായമുള്ള കുട്ടി മരിച്ചു. മുത്തുമണിയുടെ മകന്‍ മഹിരന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ബലൂണ്‍ വിഴുങ്ങുകയായിരുന്നു.


ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ നാമക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related News