മണിപ്പൂരില്‍ വെടിവെപ്പില്‍ മൂന്ന് കുകി യുവാക്കള്‍ കൊല്ലപ്പെട്ടു. ഉഖ്രുള്‍ ജില്ലയിലെ തോവായിലായിരുന്നു ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30ന് നടന്ന വെടിവെപ്പിലാണ് കുകി പ്രദേശമായ തോവായി ഗ്രാമത്തിലെ മൂന്ന് സന്നദ്ധപ്രവര്‍ത്തകരായ യുവാക്കള്‍ കൊലപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി ഗ്രാമത്തിലെത്തിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ കനത്ത വെടിവെപ്പ് ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാൻ സൈന്യവുമായി സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സി.പി.എം. പ്രതിനിധിസംഘം മണിപ്പൂരിലെത്തി. സംഘര്‍ഷ മേഖലകളും ചുരാചന്ദ്പൂര്‍, മൊയിറാങ്, ഇംഫാല്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്ബുകളും സന്ദര്‍ശിക്കുന്ന സംഘം, ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?