മാത്യു കുഴല്‍നാടനെതിരെ വീണ്ടും പരാതി, അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും

  • 19/08/2023

ദില്ലി: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എൻറോള്‍ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴല്‍നാടൻ റിസോര്‍ട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.


ഇത് ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ. പരാതിയില്‍ മാത്യു കുഴല്‍നാടനോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാൻ വ്യക്തമാക്കി.

Related News