രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരും, ജയമായിരിക്കും സ്ഥാനാര്‍ഥിത്വത്തിനുള്ള യോഗ്യത: അശോക് ഗെഹ്‍ലോട്ട്

  • 19/08/2023

ജയ്പൂര്‍: രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നും ജയമായിരിക്കും സ്ഥാനാര്‍ഥിത്വത്തിനുള്ള യോഗ്യതയെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയത്.


നിരീക്ഷക സമിതി ഈ മാസം 28ന് ആരംഭിക്കുന്ന യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജയ്പൂരിലെ വാര്‍ റൂമില്‍ നടന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അശോക് ഗെഹ്ലോട്ട് ബി.ജെ.പിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കുമെന്ന് അറിയാത്ത ബി.ജെ.പി തെരഞ്ഞെടുപ്പിന് മുൻപ് പരാജയം സമ്മതിച്ചെന്ന് അശോക് ഗെഹ്ലോട്ട് വിമര്‍ശിച്ചു.

"തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം ജനങ്ങളുടെ ആവശ്യമായ വെള്ളം, റോഡ് തുടങ്ങിയ വിഷയങ്ങളില്‍ ആര് ഇരുന്ന് തീരുമാനം എടുക്കും എന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനിയും പ്രധാനമന്ത്രിയുടെ മുഖം പ്രദര്‍ശിപ്പിച്ച്‌ വിജയിക്കാം എന്നാണ് ബി.ജെ.പി കരുതുന്നത് എങ്കില്‍ അവര്‍ തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ പരാജയം സമ്മതിച്ചു"- ഗെഹ്‍ലോട്ട് പറഞ്ഞു.

Related News