39 കിലോ സ്വര്‍ണ, വജ്ര ആഭരണങ്ങള്‍, പണം; ശരദ് പവാറിന്റെ വിശ്വസ്തന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

  • 20/08/2023

മുംബൈ: എൻസിപിയുടെ മുൻ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായി ഈശ്വര്‍ലാല്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീട്ടിലും എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനയില്‍ 1.1 കോടി രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വര്‍ണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുൻ എംപിയായ ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയത്. 


ജല്‍ഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലെ ജെയിനിന്റെ 13 സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തി. ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന റിയല്‍റ്റി സ്ഥാപനത്തില്‍ നിന്ന് 50 മില്യണ്‍ യൂറോയുടെ വിദേശ ഇടപാട് സൂചിപ്പിക്കുന്ന രേഖകള്‍ മൊബൈല്‍ ഫോണുകളില്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്മല്‍ ലഖിചന്ദ് ഗ്രൂപ്പിന്റെ 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുക്കളുടെയും ജല്‍ഗാവിലെ രണ്ട് ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്.

ജെയിനിന്റെ നിയന്ത്രണത്തിലുള്ള 3 ജ്വല്ലറി സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചു. രാജ്മല്‍ ലഖിചന്ദ് ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ വഴി വ്യാജ വില്‍പ്പന-വാങ്ങല്‍ ഇടപാടുകള്‍ നടത്തി പ്രമോട്ടര്‍മാര്‍ വിവിധയിടങ്ങളില്‍ നിക്ഷേപിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യവസായി ഈശ്വര്‍ലാല്‍ ജെയിനിന്റെ മൂന്ന് ജ്വല്ലറി കമ്ബനികളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കള്ള ഇടപാടുകളുടെ വ്യാപ്തി വെളിപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related News