തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്ബേ സ്ഥാനാര്‍ഥിപ്പട്ടികയുമായി തെലങ്കാനയിലെ ബി ആർ എസും

  • 21/08/2023

ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്ബേ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഭരണകക്ഷിയായ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ്. തെലങ്കാനയില്‍ ആകെയുള്ള 119 മണ്ഡലങ്ങളില്‍ 115 ഇടങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 


മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രണ്ട് സീറ്റുകളില്‍ മത്സരിക്കും. കാമറെഡ്ഡിയിലും ഗജ് വേലിലുമാണ് അദ്ദേഹം ജനവിധി തേടുക. മകൻ കെ.ടി.രാമ റാവു സിര്‍സില്ലയില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ തന്നെയാണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് ആകെ ഏഴ് സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍ മാറിയിട്ടുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാകും തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയുമാണ് ബിആര്‍എസിന്റെ മുഖ്യ എതിരാളികള്‍. തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനത്ത് ഭരണത്തില്‍ തുടരുകയാണ് ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം.

Related News