അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി അടുത്തമാസം പരിഗണിക്കും

  • 21/08/2023

അപകീര്‍ത്തി കേസില്‍ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഈ മാസം 26-ന് പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന കേസായിരുന്നെങ്കിലും അടുത്ത മാസത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. സുറത്ത് സെഷൻസ് കോടതിയിലാണ് രാഹുല്‍ ഗാന്ധി ഹര്‍ജി നല്‍കിയത്. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുല്‍ സെഷൻസ് കോടതിയില്‍ എത്തിയത്. ഓഗസ്റ്റ് നാലിനായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കീഴ്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്.


രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം,പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാൻ വഴിയൊരുങ്ങുകയും ചെയ്തു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ 2 കാര്യങ്ങളില്‍ വിമര്‍ശനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ നല്ല അഭിരുചിയുള്ളതല്ലെന്നതായിരുന്നു ഒരു വിമര്‍ശനം. പൊതുജീവിതത്തിലുള്ള ഒരാള്‍ പൊതുപ്രസംഗങ്ങള്‍ നടത്തുമ്ബോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

Related News