ചെന്നിത്തല എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായേക്കും; അതൃപ്തി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം

  • 21/08/2023

ന്യൂഡല്‍ഹി: പ്രവര്‍ത്തക സമിതിക്ക് പിന്നാലെ എ.ഐ.സി.സിയും പുനഃസംഘടിപ്പിച്ചേക്കും. അതൃപ്തി പരിഹരിക്കാൻ രമേശ്‌ ചെന്നിത്തലയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമേയുള്ള ക്ഷണിതാക്കള്‍ക്ക് കൂടുതല്‍ ചുമതല നല്‍കാൻ തയാറെടുക്കുകയാണ് ഹൈക്കമാന്‍ഡ്.


ഘട്ടംഘട്ടമായിതായിരിക്കും ജനറല്‍ സെക്രട്ടറിമാരെ നിയോഗിക്കുകയാകും ചെയ്യുക. സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍നിന്ന് രമേശ്‌ ചെന്നിത്തലയെ ജനറല്‍ സെക്രട്ടറിയാക്കാൻ ഡല്‍ഹിയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് അര്‍ഹമായ പദവി ലഭിച്ചില്ലെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അഭിപ്രായംകൂടി മാനിച്ചാണ് നടപടി. 

39 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിക്കുകയും ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്ത ശേഷം അനുഭവസമ്ബത്തുള്ളവര്‍ കുറവാണ്. കെ.സി വേണുഗോപാല്‍, ജയറാം രമേശ്‌, ദിഗ്‍വിജയ് സിങ്, രണ്‍ധീപ് സുര്‍ജെവാല, മുകുള്‍ വാസ്നിക്, താരിഖ്‌ അൻവര്‍ തുടങ്ങിയവര്‍ നിലവിലെ ചുമതലകളില്‍ തുടര്‍ന്നേക്കും.

Related News